ശാഖയിലെത്തി പണം പിന്‍വലിക്കുന്നതിന് എസ്.ബി.ഐ. പരിധി ഏര്‍പ്പെടുത്തി

single-img
20 November 2014

sbi--621x414ശാഖയിലെത്തി പണം പിന്‍വലിക്കുന്നതിന് എസ്.ബി.ഐ. പരിധി ഏര്‍പ്പെടുത്തി.സ്വന്തം ബാങ്ക് എടിഎം വഴി 5 തവണയും മറ്റു ബാങ്കുകളുടെ എടിഎം വഴി 3 തവണയും മാത്രമാണു ഇപ്പോൾ സൗജന്യമായി പണം പിൻവലിക്കാൻ ആകുന്നത്. അധിക ഉപയോഗത്തിനു 20 രൂപയിലധികമാണു പല ബാങ്കുകളും സർവീസ് ചാർജ്ജ് ഈടാക്കുന്നത്.ഇതിനു പുറമേയാണു സ്വന്തം പണം സ്വന്തം ബാങ്ക് ശാഖയിൽ നിന്ന് പിന്‍വലിക്കുന്നതിനു എസ്.ബി.ഐ പരിധി ഏർപ്പെടുത്തിയിരിക്കുന്നത്.സേവിങ്‌സ് ബാങ്ക് അക്കൗണ്ടുള്ളവര്‍ക്കാണു 20 രൂപ സര്‍വീസ് ചാര്‍ജ് ഇനത്തിൽ നൽകേണ്ടി വരിക.

സ്വന്തം എടിഎമ്മില്‍ നിന്നു കാശെടുക്കാനും പണം ഈടാക്കിക്കൊണ്ടുള്ള നടപടി ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ചില ബാങ്കുകള്‍ ആരംഭിച്ചത്. റിസര്‍വ് ബാങ്ക് വേണമെങ്കില്‍ നടപ്പിലാക്കാം എന്നു നിര്‍ദേശിച്ച കാര്യങ്ങളാണു ഉടൻ തന്നെ നടപ്പാക്കിയത്.എടിഎമ്മുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ എന്ന കാരണം കാട്ടിയാണു 20 രൂപ സർവീസ് ചാർജ്ജ് ഈടാക്കുന്നത്

ഒരു ലക്ഷത്തിനു മുകളിൽ അക്കൗണ്ട് ബാലൻസ് ഉള്ളവർക്ക് സർവീസ് ചാർജ്ജ് ഈടാക്കില്ല.സ്വന്തം ശാഖയിലെത്തി പണം പിൻവലിക്കുന്നതിനു പരിധി ഏർപ്പെടുത്തിയതിനു പുറമേ ഇന്റെർനെറ്റ് മൊബൈൽ ബാങ്കിങ്ങുകൾക്കും പരിധി ഏർപ്പെടുത്തിയിട്ടുണ്ട്.ചുരുക്കത്തിൽ പാവങ്ങളെ പിഴിയുകയാണു എസ്.ബി.ഐയുടെ ലക്ഷ്യം.അദാനി ഗ്രൂപ്പിന് ആസ്ട്രേലിയയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് 6,000 കോടി രൂപ വായ്പ നല്‍കാന്‍ ധാരണപത്രം ഒപ്പിട്ട വാർത്ത കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു.ഇത്തരം വന്‍കിട കോര്‍പറേറ്റ് കമ്പനികൾക്ക് സഹായം നൽകുന്നതിനാണോ സാധാരണക്കാരനെ കൊള്ളയടിക്കുന്ന രീതിയിൽ സർവീസ് ചാർജ്ജുകൾ ഏർപ്പെടുത്തുന്നത് എന്നാണു ജനങ്ങൾ സംശയിക്കുന്നത്