പെൻഡ്രവ് ഓർഡൽ ചെയ്തയാൾക്ക് ഫ്ലിപ്പ്കാർട്ട് നൽകിയത് കാലി പെട്ടി;ഒരു തവണയാണെങ്കിൽ ക്ഷമിക്കാം,ഇത് മൂന്ന് തവണ

single-img
20 November 2014

screen-16.34.09[20.11.2014]ഫ്‌ളിപ്‌കാര്‍ട്ട്‌ വഴി 550 രൂപ വിലയുളള പെന്‍ഡ്രൈവിന്‌ ഓര്‍ഡര്‍ ചെയ്തയാൾക്ക് ലഭിച്ചത് കാലി പെട്ടി.ഒരു തവണയാണെങ്കിൽ ക്ഷമിക്കാം,ഇത് മൂന്ന് പ്രാവശ്യമാണു മൈസൂര്‍ സ്വദേശി ആദര്‍ശ് ആനന്ദനു കാലി പെട്ടി ഫ്ലിപ്പ്കാർട്ട് നൽകിയത്.ഒക്‌ടോബറിലാണ്‌ ആദ്യമായി ഓര്‍ഡര്‍ ചെയ്‌തത്‌. അന്ന്‌ വീട്ടില്‍ ലഭിച്ച പാഴ്‌സല്‍ കവറില്‍ ഒന്നുമുണ്ടായിരുന്നില്ല. ഇക്കാര്യം കാണിച്ച്‌ കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ 55 രൂപ നഷ്‌ടപരിഹാരം സഹിതം സാധനം അയച്ചുനല്‍കാമെന്ന ഉറപ്പു ലഭിച്ചു. സാധനത്തിനൊപ്പം ക്ഷമാപണകത്തും വേണമെന്ന്‌ ആദര്‍ശ്‌ ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടാമത്‌ വന്നതും ശൂന്യമായ പെട്ടിയായിരുന്നു, ക്ഷമാപണക്കത്തും ഇല്ലായിരുന്നു.

വീണ്ടും ഒരു പെൻഡ്രൈവിനു ഓർഡർ ചെയ്ത ആദര്‍ശ്‌ പാഴ്‌സല്‍ സ്വീകരിക്കുന്നതും തുറക്കുന്നതുമെല്ലാം വീഡിയോയില്‍ പകര്‍ത്തി.ഫ്ലിപ്പ്കാർട്ട് ഓർഡർ കൊണ്ട് വന്ന പാഴ്സൽ ജീവനക്കാരനെ കൊണ്ട് തന്നെ പാഴ്സൽ തുറപ്പിച്ചു.മൂന്നാം തവണയും പെന്‍ഡ്രൈവിനു പകരം ശൂന്യമായ പെട്ടിയായിരുന്നു ലഭിച്ചത്‌.എന്തായാലും ആദർശ് രണ്ടും കൽപ്പിച്ച് വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലിട്ടു.ആദർശിനു ഫ്ലിപ്പ്കാർട്ട് നൽകിയ കാലിപ്പെട്ടിയുടെ വീഡിയോ ഇപ്പോൾ വൈറലായിട്ടുണ്ട്.ഇത് കണ്ടെങ്കിലും ഫ്ലിപ്പ്കാർട്ട് നടപടി സ്വീകരിക്കും എന്നാണു ആദർശ് കരുതുന്നത്