മണിപ്പൂരി യുവാവ് ഡല്‍ഹിയില്‍ കൊല്ലപ്പെട്ടു

single-img
20 November 2014

612090-murderkillcrimeaccident-1380667952-997-640x480മണിപ്പൂരില്‍ നിന്ന് ദില്ലിയില്‍ പിഎച്ച്ഡി ചെയ്യാനായി ദില്ലിയിലെത്തിയ വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. കോട്‌ല മുബാരക്പൂരിലെ ഗുരുദ്വാര റോഡിലുള്ള ഒരു വീട്ടില്‍ താമസിച്ചിരുന്ന സിങ്കരാന്‍ കെങ്ഗൂവാണ് കൊലചെയ്യപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെ സിന്‍ഗ്രാന്‍ കെങ്കൂസിന്റെ നാട്ടിലെ ബന്ധുവാണ് മൃതദേഹം ആദ്യമായി കണ്ടത്. തലയ്ക്ക് ഗുരുതരമായി മര്‍ദ്ദനമേറ്റാണ് ഇയാള്‍ മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ(ടിസ്സ്) ഗവേഷക വിദ്യാര്‍ത്ഥിയായിരുന്നു സിന്‍ഗ്രാന്‍ കെങ്കൂസ്. എതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹം ദില്ലിയില്‍ എത്തിയത്.