ബാര്‍ കോഴ കേസ്: സര്‍ക്കാര്‍ അപ്പീല്‍ നല്‍കാന്‍ വൈകരുതെന്നാവശ്യപ്പെട്ട് ടി.എന്‍ പ്രതാപന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

single-img
19 November 2014

prബാര്‍ കോഴ കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാന്‍ വൈകരുതെന്നാവശ്യപ്പെട്ട് ടി.എന്‍ പ്രതാപന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.

 

സര്‍ക്കാരിന്റെ മദ്യനയത്തെ ചോദ്യം ചെയ്ത് ഹൈകോടതി വിധി വന്നിട്ട് ഇരുപത് ദിവസം ആയിട്ടും അപ്പീല്‍ നല്‍കാത്തത് സംശയത്തിന് ഇടയാക്കുമെന്നാണ് കത്തില്‍ എം എൽ എ പറയുന്നു . ഈ കാലതാമസം അവാസനിപ്പിക്കണം എന്നും ഇതിനോടകം തന്നെ ബാര്‍ ഉടമകള്‍ അപ്പീല്‍ നടപടിയുമായി മുന്നോട്ട് പോയിട്ടുണ്ട് എന്നും ടി.എന്‍ പ്രതാപന്‍ എം എൽ എ കത്തിൽ പറയുന്നു .

 

പൊതുജനങ്ങള്‍ക്ക് സംശയത്തിന് ഇട നല്‍കാതെ എത്രയും വേഗം സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നും പ്രതാപന്‍ ആവശ്യപ്പെട്ടു.