വിവാദ ആള്‍ദൈവം രാംപാലിനെ പൊലീസ് അറസ്റ്റു ചെയ്തു

single-img
19 November 2014

rഹരിയാനയിലെ വിവാദ ആള്‍ദൈവം രാംപാലിനെ പൊലീസ് അറസ്റ്റു ചെയ്തു. ഹിസാറിലെ ആശ്രമത്തില്‍ നിന്നാണ് രാംപാലിനെ അറസ്റ്റ് ചെയ്തത്. രണ്ടാം ഘട്ട തെരച്ചിലിലാണ് രാംപാല്‍ പിടിയിലായത്. നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

 

ഒരാഴ്ചയായി രാംപാലിനെ ആശ്രമത്തിൽ നിന്നും അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചു വരികയായിരുന്നു. എന്നാൽ പതിനയ്യായിരത്തോളം അനുയായികൾ ആശ്രമത്തിനു ചുറ്റും പ്രതിരോധം തീർത്തതോടെ ഇയാളെ പിടികൂടാനാവാതെ പ്രതിസന്ധിയിലായിരുന്നു പൊലീസ്.

 
നേരത്തെ ഈ മാസം 21 നു മുമ്പ് ഹൈക്കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി അറിയിച്ചിരുന്നു.അതേസമയം അനുയായികളെ ആശ്രമത്തില്‍ നിന്നും ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നേരത്തെ രാംപാലിന്റെ അറസ്റ്റ് നിരവധി സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പൊലീസും അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആറ് പേര്‍ മരിച്ചിരുന്നു. രാംപാലിന്റെ സുരക്ഷയ്ക്കായി മനുഷ്യചങ്ങല തീര്‍ത്ത സ്ത്രീകളും ഒരു കുട്ടിയുമാണ് കൊല്ലപ്പെട്ടത്.