ഹണി റോസ് ജയറാമിന്റെ നായികയാകുന്നു

single-img
19 November 2014

hമലയാളി താരം ഹണി റോസ് ആദ്യമായി ജയറാമിനൊപ്പം അഭിനയിക്കുന്നു. ഷാജൂൺ കരിയലിന്റെ സർ സി.പി എന്ന ചിത്രത്തിലാണ് ഹണി ജയറാമിന്റെ നായികയാകുന്നത്.
എന്നാൽ ചിത്രത്തിൽ ഹണി അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അഭിലാഷ് എം വിജയകുമാർ നിർമിക്കുന്ന ചിത്രത്തിൽ ഷീല, ജയഭാരതി എന്നിവരും അഭിനയിക്കുന്നുണ്ട്.

 

രണ്ട് ദശാബ്ദങ്ങൾക്ക് ശേഷമാണ് ഷീലയും ജയഭാരതിയും ഒരു ചിത്രത്തിൽ ഒന്നിക്കുന്നത്. സുരേഷ് ബാബു തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ കാമറ മനോജ് പിള്ളയായിരിക്കും നിർവ്വഹിക്കുക.
ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഹണി റോസ് സിനിമയിൽ അഭിനയിക്കുന്നത്. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് താരം കുറച്ച് കാലമായി സിനിമയിൽ നിന്നും മാറിനിന്നത്.