മഹേഷ് ഭട്ടിനേയും ഫറാഹ് ഖാനേയും കൊലപ്പെടുത്താൻ രവി പുജാരി പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ

single-img
19 November 2014

ravi-pujariബോളിവുഡിന്റെ സൂപ്പർ സംവിധായകരായ മഹേഷ് ഭട്ടിനേയും ഫറാഹ് ഖാനേയും കൊലപ്പെടുത്താൻ അധോലോകം പദ്ധതി ഇട്ടുരുന്നതായി വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം പിടിയിലായ അധോലോക രാജാവ് രവി പുജാരിയുടെ അനുയായികളാണ് സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

ഇവരെ കൂടാതെ ഷാരുഖാനും അധോലോകത്തിന്റെ നിരീക്ഷണത്തിലാണ്. രവി പുജാരി ഷാരുഖുമായി ബന്ധപ്പെടാൻ ശ്രമിച്ചതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ സുരക്ഷ മുംബൈ പോലീസ് വർദ്ധിപ്പിച്ചിരുന്നു.

കിങ്ങ് ഖാന്റെ ബിസിനസ് പങ്കാളിയായ അലീ മൊറാനിയുടെ വസിതിക്ക് മുന്നിൽ വെച്ച് വെടി ഉതിർത്ത കേസിലാണ് സംഘത്തെ പോലീസ് പിടികൂടിയത്. തങ്ങളുടെ ലിസ്റ്റിൽ ബോളിവൂഡിലെ നിരവധിപേർ ഉൾപെട്ടിട്ടുണ്ടെന്ന് സംഘം പറഞ്ഞു.