ഓഫർ തള്ളി സിപിഎം; മമതയുമായി സഖ്യത്തിനില്ലെന്ന് യെച്ചൂരി

single-img
19 November 2014

mamata_mകോണ്‍ഗ്രസ് നേതൃത്വത്തില്‍ സഖ്യമുണ്ടാക്കിയാല്‍ ഇടതുപാര്‍ട്ടികളുമായും സഹകരിക്കാന്‍ തയ്യാറേന്ന മമത ബാനർജിയുടെ ഓഫർ സിപിഎം തള്ളി.അവസരവാദികളായ തൃണമൂല്‍ കോണ്‍ഗ്രസ്സുമായി സഖ്യത്തിനില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി വ്യക്തമാക്കി.മമതയാണു വർഗ്ഗീയ ശക്തികൾക്ക് വളരാനുള്ള സാഹചര്യം ബംഗാളിൽ ഒരുക്കിയതെന്നും യെച്ചൂരി പറഞ്ഞു.

മതേതരത്വത്തെ ശക്തിപ്പെടുത്തുന്നത് ജനാതിപത്യത്തെ ശക്തമാക്കാനാണു എന്നാൽ തൃണമൂൽ കോൺഗ്രസ് ബംഗാളിൽ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി