ആള്‍ദൈവം രാംപാലിന്റെ ആശ്രമത്തില്‍ ആറു മൃതദേഹങ്ങള്‍ ;മനുഷ്യകവചമായി ആശ്രമത്തില്‍ കഴിഞ്ഞവരാണ് മരിച്ചത്

single-img
19 November 2014

haryana-650_111814020906ഒളിവില്‍ കഴിയുന്ന വിവാദ ആള്‍ദൈവം രാംപാലിന്റെ ബര്‍വാലയിലെ ആശ്രമത്തില്‍ നിന്ന് ആറു മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്നലെ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പരുക്കേറ്റ രണ്ടു പേര്‍ മരിച്ചിരുന്നു. അതിനിടെയാണ് നാലു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മരിച്ചവരില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. രാംപാലിന് മനുഷ്യകവചമായി ആശ്രമത്തില്‍ കഴിഞ്ഞവരാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു

രാംപാലുമായി ചര്‍ച്ചയ്ക്കില്ലെന്നും . പോലീസ് വെടിവയ്പില്‍ ആര്‍ക്കും പരുക്കേറ്റിരുന്നില്ലെന്നും ഡി.ജി.പി വ്യക്തമാക്കി.പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട് എത്തുന്നതവരുന്നതിന് കാത്തിരിക്കുകയാണ്. മൃതദേഹങ്ങളില്‍ പരുക്കേറ്റതിന്റെ ലക്ഷണങ്ങളൊന്നും കാണാനില്ലെന്നും ഡിജിപി വ്യക്തമാക്കി.അതിനിടെ, ആശ്രമത്തിലേക്കുള്ള വൈദ്യുതി, കുടിവെള്ള ബന്ധം പോലീസ് വിചേ്ഛദിച്ചു