ചേര്‍ത്തലയില്‍ പടക്കശാലയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു

single-img
19 November 2014

Fire02ആലപ്പുഴ: ചേര്‍ത്തലയില്‍ പടക്കശാലയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. കുറുപ്പംകുളങ്ങരയിലെ വീടിനോട് ചേർന്ന് പ്രവര്‍ത്തിച്ചിരുന്ന പടക്കശാലയ്ക്ക് തീ പിടിച്ച് വീട്ടുടമസ്ഥന്‍ എസ്.എല്‍ വര്‍ഗീസാണ് മരിച്ചത്. അപകടത്തില്‍ പെണ്‍കുട്ടി ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണ്. ഇവരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം അറിവായിട്ടില്ല.