സുനന്ദ പുഷ്‌കര്‍ മരിച്ച ദിവസം വ്യാജപാസ്‌പോര്‍ട്ടുമായി ഹോട്ടലില്‍ താമസിച്ചത് ആര്?; അന്വേഷണ സംഘം വിദേശത്തേക്ക്

single-img
18 November 2014

sunandaസുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം വിദേശത്തേക്ക്. സുനന്ദ മരിച്ച ദിവസം വ്യാജ പാസ്‌പോര്‍ട്ടുമായി മൂന്നു പേര്‍ ഹോട്ടിലില്‍ താമസിച്ചിരുന്നെന്ന് ഡല്‍ഹി പോലീസ് കണ്‌ടെത്തി. ഇവര്‍ വിദേശികളാണന്നാണ് സംശയം. ഇവരെ കേന്ദ്രീകരിച്ചാണ് പുതിയ അന്വേഷണം നടക്കുന്നത്. ഇവര്‍ ഹോട്ടലില്‍ തങ്ങിയത് ജനുവരി 13 മുതല്‍ 18 വരെ. സുനന്ദ മരിച്ചത് 17 നാണ്. ഒരു ദേശീയ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.