സമാജ്‌വാദി പാര്‍ട്ടി സൗജന്യമായി നല്‍കിയ ലാപ്‌ടോപ്പിലൂടെ ജനങ്ങള്‍ കണ്ടത് നരേന്ദ്ര മോദിയേയും മോദിയുടെ പ്രസംഗവും; പാര്‍ട്ടി തോല്‍ക്കാന്‍ ഇനി വേറെ വല്ല കാരണവും വേണോയെന്ന് മുലായം

single-img
18 November 2014

Akhilesh-Yadav-1മുഖ്യമന്ത്രി അഖിലേഷ് യാദവ് വിതരണം ചെയ്ത ലാപ്‌ടോപ്പാണ് ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി തോല്‍ക്കാന്‍ കാരണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ്. അഖിലേഷ് വിതരണം ചെയ്ത ലാപില്‍ ജനങ്ങള്‍ നരേന്ദ്ര മോഡിയുടെ മുഖവും പ്രസംഗവുമാണ് കണ്ടതെന്നും അത് പാര്‍ട്ടിക്ക് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ താന്‍ ലാപ്‌ടോപ്പ് പദ്ധതിക്ക് എതിരായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. സൗജന്യ ലാപ്‌ടോപ്പ് വിതരണ പദ്ധതിയുടെ ഭാഗമായി 15 ലക്ഷം ലാപ്‌ടോപ്പുകളാണ് യു.പിയില്‍ അഖിലേഷ് യാദവ് സര്‍ക്കാര്‍ വിതരണം ചെയ്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി അനുകൂലികള്‍ ലാപ്‌ടോപ്പുകളുമായി മീഡിയ സെന്ററുകളിലെത്തിയിരുന്നുവെന്നും മുലായം പറഞ്ഞു.