ഐഎസ്ആര്‍ഒ ചാരക്കേസ്: അപ്പീല്‍ നല്‍കുമെന്ന് സിബി മാത്യുസ്

single-img
18 November 2014

Sibiഐഎസ്ആര്‍ഒ ചാരക്കേസില്‍ താന്‍ ബലിയാടാവുകയായിരുന്നുവെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ സിബി മാത്യുസ്. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണം. അല്ലെങ്കില്‍ ഈ മാസം 30-നകം താന്‍ സ്വന്തം നിലയില്‍ കോടതിയില്‍ അപ്പീല്‍ നല്‍കും. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.

പല കേസുകളിലും ഉദ്യോഗസ്ഥര്‍ ബലിയാടായ ചരിത്രം ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. ഈ കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകാത്തത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാകാമെന്നും സിബി മാത്യൂസ് പറഞ്ഞു.