പ്രാദേശിക കക്ഷികൾ ഒന്നിച്ചാൽ ഭാവിയിൽ ബി.ജെ.പി പരാജയപ്പെടുമെന്ന് :മമതാ ബാനർജി

single-img
18 November 2014

mപ്രാദേശിക കക്ഷികൾ ഒന്നിച്ചാൽ ഭാവിയിൽ തിരഞ്ഞെടുപ്പികളിൽ ബി.ജെ.പി പരാജയപ്പെടുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പ്രദേശിക കക്ഷികൾ ഭിന്നിച്ചു നിന്നതാണ് ബി.ജെ.പി അധികാരത്തിലേറാൻ കാരണം. വെറും 29 ശതമാനം വോട്ട് നേടിയാണ് അവർ ഭരണം നടത്തുന്നത്. പിഴവുകൾ വരുത്തിയതു കൊണ്ടാണ് കോൺഗ്രസിനെ ജനങ്ങൾ വോട്ടുചെയ്തു പുറത്താക്കിയത് എന്നും അവർ പറഞ്ഞു.

 

വർഗീയ സംഘടനകൾക്കെതിരായ ഒരു മുന്നണിയെ നയിക്കുകയാണോ ലക്ഷ്യമെന്നു ചോദിച്ചപ്പോൾ താൻ ഒരു സാധാരണക്കാരിയാണെന്നും കൂട്ടുമുന്നണിയെ നയിക്കാൻ ശക്തരായ നേതാക്കൾ ഇവിടെയുണ്ടെന്നും മമത പറഞ്ഞു. വർഗീയവിരുദ്ധ മുന്നണിയെന്ന ആശയത്തോട് താൻ യോജിക്കുന്നു. എന്നാൽ,​ ആദർശപരമായ യോജിപ്പ് ഉണ്ടായിരിക്കണമെന്നും മമത സൂചിപ്പിച്ചു.