വിദ്യാർത്ഥികളും അഭിഭാഷകരും തമ്മിൽ ഏറ്റുമുട്ടുന്നത് കണ്ട യുവതി ഹൃദയസ്തംഭനംമൂലം മരിച്ചു

single-img
18 November 2014

Supporters of AAP and BJP clash during a protest outside the office of BJP in Lucknowവിദ്യാർത്ഥികളും അഭിഭാഷകരും തമ്മിൽ ഏറ്റുമുട്ടുന്നത് കണ്ട യുവതി ഹൃദയസ്തംഭനം കാരണം മരിച്ചു. അലഹബാദിലാണ് സംഭവം നടന്നത്. ആക്രമണത്തിൽ 10 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തിരക്കേറിയ അലഹബാദ്-കാൺപൂർ റോഡിലെ ഗതാഗതം തടഞ്ഞ് അഭിഭാഷകർ പ്രതിഷേധിക്കുകയായിരുന്നു. അതേ സമയം  അലഹബാദ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ നടത്തിയ യൂണിയൻ തിരഞ്ഞെടുപ്പ് ജാഥ കടന്നു പോകുന്നതിന് വേണ്ടി അഭിഭാഷകരോട് വഴിയിൽ നിന്നും മാറാൻ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു.

ഇതിനെ തുടർന്നുണ്ടായ തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. ഈ ആക്രമണത്തിന് ദൃക്സാക്ഷിയായ യുവതിയാണ് ഹൃദയസ്തംഭനത്തെ തുടർന്ന് മരണമടഞ്ഞത്. മരണപ്പെട്ട യുവതിയുടെ ദേഹത്ത് പരിക്കുകൾ ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.