വിവാദസ്വാമി രാംപാലിനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനു നേരെ സ്വാമി ഭക്തര്‍ വെടിയുതിര്‍ത്തു; ഹൈക്കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ടിന് പുല്ലുവില

single-img
18 November 2014

Swamiഹൈക്കോടതി വിധിയെ തുടര്‍ന്ന് ഹരിയാനയിലെ സത്‌ലോക് ആശ്രമാധിപന്‍ രാംപാല്‍ സ്വാമിയെ അറസ്റ്റു ചെയ്യാനെത്തിയ പോലീസും ഭക്തരും തമ്മില്‍ ആശ്രമത്തിനു മുന്നില്‍ സംഘര്‍ഷം. രാംപാലിനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനു നേരെ രാംപാലിന്റെ അനുയായികള്‍ വെടിയുതിര്‍ത്തു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

രാംപാലിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അനുയായികളെ വിളിച്ചു കൂട്ടി പോലീസ് നടപടിയെ പ്രതിരോധിക്കാനാണ് സ്വാമിയുടെ ശ്രമം. സംഘര്‍ഷമുണ്ടാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രദേശത്ത് അര്‍ദ്ധ സൈനികരെ നേരത്തേ വിന്യസിച്ചിരുന്നു. ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടും രാംപാലിനെ കോടതിയില്‍ ഹാജരാക്കാനാവാത്തതില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.