ഇത് സനത്കുമാര്‍; അന്ധതയെ തോല്‍പ്പിച്ച് വക്കീല്‍ കുപ്പായം സ്വന്തമാക്കിയ നമ്മുടെ സ്വന്തം നാട്ടുകാരന്‍

single-img
17 November 2014

Sanathവര്‍ക്കല അയിരൂര്‍ ഇലകമണ്‍ ഷീജഭവനില്‍ ഡി. സന്തോഷ്‌കുമാറിന്റെയും സുനിതയുടെയും മകനായ സനത്കുമാര്‍ കഴിഞ്ഞ ദിവസം അഭിഭാഷകനായി എന്റോള്‍ ചെയ്തത് അന്ധതയെ പഠിച്ച് തോല്‍പ്പിച്ചുകൊണ്ടാണ്. എറണാകുളം മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ താന്‍ തെരഞ്ഞെടുത്ത കര്‍മപഥത്തില്‍ വിജയിക്കാനാകുമെന്ന് ആത്മവിശ്വാസത്തോടെ സനത് തലയുര്‍ത്തി നിന്നു.

തന്നെ തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളജില്‍നിന്നു നിയമബിരുദമെടുക്കാന്‍ കൂടുതല്‍ സഹായിച്ചത് സഹപാഠികളാണെന്നും സനത് കുമാര്‍ പറഞ്ഞു. പഠിക്കുവാനുള്ള പാഠങ്ങള്‍ സഹപാഠികളായ ഷിയാനയുടെയും ദീപികയുടെയും ശബ്ദമുപയോഗിച്ച് റിക്കാര്‍ഡ് ചെയ്തു കേട്ടാണു സനത് തന്റെ ഉയരങ്ങള്‍ കീഴടക്കിയത്.