മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ചോര്‍ച്ച കൂടി

single-img
17 November 2014

mമുല്ലപ്പെരിയാര്‍ പ്രധാന അണക്കെട്ടിലും ബേബി ഡാമിലും ചോര്‍ച്ച ശക്‌തമായി. പ്രധാന അണക്കെട്ടിലെ 10 മുതല്‍ 18 ബ്ലോക്ക്‌ വരെയുള്ള ബ്ലോക്കുകളിലാണ്‌ ചോര്‍ച്ച വര്‍ധിച്ചിരിക്കുന്നത്‌.ബേബി അണക്കെട്ടില്‍ നിന്ന്‌ സുര്‍ക്കി മിശ്രിതം ഇളകി പുറത്തേക്ക്‌ ഒഴുകുന്നു.

 
നേരത്തെ തമിഴ്‌നാട്‌ കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ്‌ കുറച്ചിരുന്നു. ഇതേതുടര്‍ന്ന്‌ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ 141.1 അടിയായി ഉയര്‍ന്നു. തമിഴ്‌നാട്‌ സെക്കന്‍ഡില്‍ 900 ഘനയടി വെള്ളം കൊണ്ടുപോയിരുന്ന സ്‌ഥാനത്ത്‌ ഇപ്പോള്‍ 150 ഘനയടി വെള്ളമാണ്‌ കൊണ്ടുപോകുന്നത്‌.