മദ്യത്തില്‍ നിന്നുള്ള വരുമാനം ആഗ്രഹിക്കുന്നില്ല; ബ്രിട്ടനിലെ ലോകപ്രശസ്തമായ ഹോട്ടലില്‍ ഇനി മദ്യവും പന്നിയിറച്ചിയും വിളമ്പില്ല

single-img
17 November 2014

Bermondsey Square Hotel_0ലോകപ്രശസ്തമായ ബ്രിട്ടനിലെ ബെര്‍മോണ്‍സെ സ്‌ക്വയര്‍ ഹോട്ടലില്‍ ഇനി മദ്യവും പന്നിയിറച്ചിയും വിളമ്പില്ല. ഒരു മുന്നറിയിപ്പില്ലാതെ കഴിഞ്ഞ ചൊവ്വാഴ്ചമുതലാണ് മദ്യവും പന്നിയിറച്ചിയും ഒഴിവാക്കിയതെങ്കിലും പിന്നീട് ഹോട്ടലധികൃതര്‍ വിശദീകരണവുമായിരംഗത്തെത്തി. ഹോട്ടല്‍ സ്വന്തമാക്കിയ മുസ്‌ലിം ഉടമസ്തന്റെ ആവശ്യപ്രകാരമാണ് തീരുമാനമെന്നും അദ്ദേഹം മദ്യത്തില്‍ നിന്നുള്ള വരുമാനം ആഗ്രഹിക്കുന്നില്ലെന്നും ഹോട്ടല്‍ ജീവനക്കാരെ ഉദ്ദേശിച്ച് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

മദ്യം മാത്രമല്ല, ആല്‍ക്കഹോള്‍ അടങ്ങിയ ബിയറും റം ഐസ്‌ക്രീമും ഹോട്ടലില്‍ നിരോധിച്ചിട്ടുണ്ട്. ാഹാരം കഴിക്കാന്‍ എത്തുന്ന അതിഥികളോട് എന്ന് പറയാനും വെയ്റ്റര്‍മാര്‍ക്ക് നിര്‍ദേശമുണ്ട്. ഇനി മുതല്‍ ഞങ്ങള്‍ മദ്യം വില്‍ക്കില്ല, ദയവായി ഞങ്ങളുടെ മറ്റ് സോഫ്റ്റ് ഡ്രിങ്ക്‌സുകളോന്നു രുചിച്ച് നോക്കുക എന്ന നോട്ടീസും ഹോട്ടലിന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്‌