ഇതര സംസ്ഥാനക്കാരെ കയറ്റി വരുന്ന ബസ്സുകള്‍ക്ക് മണിപ്പൂരില്‍ വിലക്ക്

single-img
17 November 2014

maniഇതര സംസ്ഥാനക്കാരെ കയറ്റി വരുന്ന ബസ്സുകള്‍ക്ക് മണിപ്പൂരില്‍ വിലക്ക്. ഇന്നര്‍ ലൈന്‍ പെര്‍മിറ്റിനായി വാദിക്കുന്ന സംഘടനകളുടെ ഐക്യവേദിയാണ് വിലക്ക് പ്രഖ്യാപിച്ചത്. ഗുവഹാത്തിയില്‍ നിന്നുമെത്തിയ ബസ്സുകള്‍ ഇവരുടെ നേതൃത്വത്തില്‍ പരിശോധിച്ച് തിരിച്ചയച്ചു. ഇനി മുതല്‍ സര്‍വീസ് നടത്തുന്നത് വിലക്കി.

 

മണിപ്പൂരില്‍ പൊതു ബസ്സ് സര്‍വീസുകള്‍ ഇല്ല. ചെറിയ ദൂരങ്ങളിലേക്ക് ഓട്ടോ റിക്ഷകള്‍ ബോര്‍ഡ് വെച്ച് സര്‍വീസ് നടത്തുകയാണ്. അയല്‍ ജില്ലകളിലേക്ക് ഇത്തരത്തില്‍ സുമോകളും വാനുകളും സര്‍വീസ് നടത്തുന്നു. അസമില്‍നിന്ന് തിരികെയും യാത്ര ചെയ്യാന്‍ ടൂറിസ്റ്റ് ബസ്സുകളാണ് ആശ്രയം. ഇവയ്ക്ക് എതിരെയാണ് വിലക്ക്.