പാക് പ്രധാനമന്ത്രി ഇന്ത്യ നൽകിയ ബുള്ളറ്റ്പ്രൂഫ് കാർ ഉപയോഗിക്കാൻ വിസമ്മതിച്ചു

single-img
17 November 2014

navasപാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ശരീഫ് ഇന്ത്യ നൽകിയ ബുള്ളറ്റ്പ്രൂഫ് കാർ ഉപയോഗിക്കാൻ വിസമ്മതിച്ചു. അടുത്ത ആഴ്ച കഠ്മണ്ഡുവിൽ നടക്കുന്ന സാഫ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാരുടെ കൊണ്ടുവരാൻ ഇന്ത്യ നൽകിയ ബുള്ളറ്റ്പ്രൂഫ് വാഹനമാണ് നവാസ് ശരീഫ് നിരസിച്ചത്.

‘മറ്റുള്ള രാഷ്ട്രത്തലവന്മാർക്കും വാഹനം ഇന്ത്യയാണ് നൽകുന്നതെങ്കിലും നവാസ് ശരീഫ് അദ്ദേഹത്തിന്റെ സ്വന്തം വാഹനമേ ഉപയോഗിക്കുക ഉള്ളൂവെന്നും.  യുഎസ് പ്രധാനമന്ത്രിപോലും അദ്ദേഹത്തിന്റെ കാർ ഉപയോഗിച്ചേ മറ്റു രാജ്യങ്ങളിൽ പര്യടനം നടത്താറുള്ളൂവെന്നും ഇന്ത്യ നൽകിയത് കൊണ്ടല്ല പാകിസ്ഥാൻ ബുള്ളറ്റ്പ്രൂഫ് കാർ നിരസിച്ചതെന്നും നേപ്പാൾ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.

അതിർത്തിയിലെ സംഘർഷത്തെ തുടർന്നാണ് പാകിസ്ഥാൻ ഇന്ത്യ നൽകിയ ബുള്ളറ്റ്പ്രൂഫ് കാർ ഉപയോഗിക്കാൻ കൂട്ടാക്കാത്തതെന്ന് പറയപ്പെടുന്നു.