വിവാഹിതരാകാൻ ഒളിച്ചോടിയ സ്കൂൾ കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്ത് മാതാപിതാക്കൾക്കൊപ്പം പറഞ്ഞയച്ചു

single-img
17 November 2014

marriageഒളിച്ചോടി വിവാഹം കഴിക്കാൻ ശ്രമിച്ച സ്കൂൾ കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം മാതാപിതാക്കൾക്കൊപ്പം പറഞ്ഞയച്ചു. ലക്നൗ സ്വദേശികളായ 13 കാരനും 12 കാരിയും തമ്മിൽ നൈനിറ്റാളിലെ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരാകുവാൻ വേണ്ടി യാത്ര തിരിച്ചത്. റെയിൽവെ സ്റ്റേഷനിൽ വെച്ച് സംശയം തോന്നിയ യാത്രക്കാരൻ വിവരമറിയിച്ചതിനെ തുടർന്ന് കുട്ടികളെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ഒരേ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ തമ്മിൽ മാസങ്ങൾക്ക് മുൻപ് പ്രണയത്തിലാവുകയും.  വീട്ടുകാർ അറിയാതെ ഒളിച്ചോടി വിവാഹം കഴിക്കാനായിരുന്നു പദ്ധതിയെന്നും ഇവർ പോലീസിനോട് പറഞ്ഞു. കുട്ടികളുടെ കൈയ്യിൽ ഉണ്ടായിരുന്ന രൂപ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഒടുവിൽ കൗൺസിലിംഗ് നൽകിയ ശേഷം കുട്ടികളെ മാതാപിതാക്കൾക്ക് ഒപ്പം പറഞ്ഞയച്ചു.