ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യ ഒന്നാമത്

single-img
17 November 2014

indiaമുംബൈ: ശ്രീലങ്കയ്ക്ക് എതിരെയുള്ള പരമ്പര വിജയത്തോടെ ഇന്ത്യ ഐസിസി ഏകദിന റാങ്കിംഗില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് എത്തി. ശ്രീലങ്കയ്ക്ക് എതിരെയുളള പരമ്പര തുടുങ്ങുമ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ. ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത്. ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തും ശ്രീലങ്ക, ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍ ടീമുകള്‍ യഥാക്രമം നാലും അഞ്ചും ആറും സ്ഥാനങ്ങളിലുള്ളത്. ന്യൂസീലന്‍ഡും വെസ്റ്റ് ഇന്‍ഡീസുമാണ് ഏഴും എട്ടു സ്ഥാനത്ത്.