പ്രശസ്തനായത് കൊണ്ട് ഒന്നിലധികം പ്ലേറ്റ് ബീഫ് കഴിക്കാൻ പറ്റുന്നില്ലെന്ന് ചെമ്പൻ ജോസ്

single-img
17 November 2014

joseപ്രശസ്തനായത് കാരണം ഒറ്റ ഇരുപ്പിന് ഒന്നിലധികം പ്ലേറ്റ് ബീഫ് കഴിക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് ചെമ്പൻ ജോസ്. ചെറിയ റോളിലൂടെ പ്രശസ്തിയിലേക്ക് നടന്ന് കയറിയ നടൻ ചെമ്പൻ ജോസിന്റെ പരാതിയാണ് ഇത്. തന്റെ പുതിയ ചിത്രമായ ഇയോബിന്റെ പുസ്തകവും വിജയിച്ചതോടെ തന്നെ ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയെന്നും.

ഇതു കാരണം തനിക്ക് തട്ടുകടയിൽ നിന്നും ഭക്ഷണം കഴിക്കാൻ കഴിയുന്നില്ലെന്നും. അഥവാ തട്ടുകടയിൽ നിന്നും കഴിക്കേണ്ടി വന്നാൽ ജനങ്ങളുടെ ശ്രദ്ധയിൽ പെടാതെ ഒറ്റയിരുപ്പിന് ഒന്നിലധികം പ്ലേറ്റ് ബീഫ് കഴിക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.