മോഷണകുറ്റം ആരോപിച്ച് യുവാവിനെ മെഡിക്കൽ വിദ്യാർത്ഥികൾ മർദ്ദിച്ച് കൊലപ്പെടുത്തി

single-img
17 November 2014

crimeമോഷണകുറ്റം ആരോപിച്ച് യുവാവിനെ മെഡിക്കൽ വിദ്യാർത്ഥികൾ മർദ്ദിച്ച് കൊലപ്പെടുത്തി.  കൊൽക്കത്തയിലെ എൻ.ആർ.എസ് മെഡിക്കൽ കോളേജിലാണ് സംഭവം നടന്നത്. ഹോസ്റ്റലിൽ നിന്നും മൊബൈൽഫോൺ മോഷണം നടത്തുന്നതിനിടെ പിടിലായ യുവാവിനെ മെഡിക്കൽ വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.

സംഭവത്തെ കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്ന്  ഹോസ്റ്റലിൽ എത്തിയ പോലീസിന് കാണാൻ സാധിച്ചത് അബോധാവസ്ഥയിലായ യുവാവിനെ തൂണിൽ കെട്ടിയിട്ടിരിക്കുന്നതാണ്.

ഉടൻ തന്നെ പോലീസ് യുവാവിനെ അശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നു.

നിയമം കൈയ്യിലെടുത്ത വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഹോസ്റ്റലിൽ നിന്നും ഒരു വർഷത്തിനിടെ 50നും 60നും ഇടയിൽ ലാപ്പ്ടോപ്പുകളും മൊബൈലുകളും നഷ്ടപ്പെട്ടതായി വിദ്യാർത്ഥികൾ പറയുന്നു.