മയക്കുമരുന്ന് കടത്ത്: മമതാ കുൽക്കർണിയെ ഒറ്റിയത് ദാവൂദിന്റെ ഡി കമ്പനി

single-img
17 November 2014

Mama-tytsJഅന്തർദ്ദേശീയ മയക്കുമരുന്ന് കള്ളക്കടത്ത് കേസില്‍ ബോളിവുഡ് നടി മമതാ കുല്‍ക്കര്‍ണിയെയും ഭർത്താവ് വിക്കി ഗോസ്വാമിയെയും കെനിയയിൽ കുടുക്കിയതിനു പിന്നിൽ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമാണെന്ന് മുംബയ് പൊലീസിന് വിവരം ലഭിച്ചു. ലഹരിവരുദ്ധ ഏജന്‍സിയുടെയും മൊംബാസ പോലീസിന്റെയും സംയുക്ത നീക്കത്തിലാണ് മമതയെയും ഭര്‍ത്താവ് വിജയ് വിക്കി ഗോസ്വാമിയെയും കെനിയന്‍ പോലീസ് അറസ്റ്റ് ചെയ്തത്. മമതയെ ചോദ്യം ചെയ്ത് വിട്ടയച്ചതായാണ് വാർത്ത. ഭർത്താവ് വിക്കി ഗോസ്വാമി അറസ്റ്റിലായി. ഇവരെ പിടികൂടാൻ സൂചനകളും സഹായങ്ങളും കെനിയൻ പൊലീസിന് നൽകിയത് ദാവൂദ് ഇബ്രാഹിമും അദ്ദേഹത്തിന്റെ സംഘാംഗങ്ങളുമാണെന്ന് മുംബയ് പൊലീസിലെ ഒരു ഉദ്യോഗസ്ഥനാണ് വെളിപ്പെടുത്തിയത്.

വിക്കി ഗോസ്വാമിയെകൂടാതെ മയക്കുമരുന്ന് കടത്തിൽ ഇവരുടെ കൂട്ടാളികളായ ബർക്കത്ത് ആകാശും പാകിസ്ഥാനി മയക്കുമരുന്ന് മാഫിയ തലവൻ ഗുലാം ഹുസൈനും പിടിയിലായിരുന്നു. മയക്കുമരുന്ന് കടത്തിൽ ഈ സംഘത്തെ ദാവൂദിന്റെ ഡി കമ്പനി കെനിയൻ പൊലീസിന് ഒറ്റുകൊടുക്കുകയായിരുന്നു. മമതയുടെ ഭർത്താവ് വിക്കി ഗോസ്വാമി വർഷങ്ങൾക്ക് മുമ്പ് ദുബായ് കേന്ദ്രമായാണ് പ്രവർത്തിച്ചിരുന്നത്.