വികസനക്കാഴ്ചപ്പാടുകളുമായി ആംആദ്മി പാര്‍ട്ടി പ്രചരണം തുടങ്ങി

single-img
16 November 2014

aദില്ലിയെ വൈഫൈ നഗരമാക്കി മാറ്റുമെന്നും പുതിയതായി 20 കോളേജുകള്‍ തുടങ്ങുമെന്നും എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍ . ഡല്‍ഹി ഡയലോഗ് എന്നപേരില്‍ ജനങ്ങളുമായി സംവദിച്ചാണ് ആംആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രകടനപത്രിക തയ്യാറാക്കുന്നത്.

ദില്ലിയിലെ ജന്ദര്‍മന്ദറില്‍ ഡല്‍ഹി ഡയലോഗ് എന്ന പേരില്‍ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ യുവാക്കളുമായി നടത്തിയ സംവാദത്തിനൊടുവിലാണ് കെജ്രിവാള്‍ പ്രഖ്യാപനങ്ങള്‍ നടത്തിയത്. ദില്ലിയെ സൗജന്യമായി ഇന്റര്‍നെറ്റ് കിട്ടുന്ന വൈഫൈ നഗരമാക്കി മാറ്റും.
പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തും. പത്താംക്ലാസ്സും പ്ലസ്ടുവും പാസായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉന്നതവിദ്യാഭ്യാസത്തിന് സീറ്റുകള്‍ ഉറപ്പാക്കും. 20 പുതിയ കോളേജുകള്‍ നിര്‍മ്മിക്കും. നിലവിലുള്ള കോളേജുകളില്‍ സീറ്റ് കൂട്ടുമെന്നും തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി

 

ഇ റിക്ഷകളെ നിരത്തിലിറങ്ങാന്‍ അനുവദിക്കും. ആംആദ്മി പാര്‍ട്ടിയുടെ സ്ഥാപകദിനമായ നവംബര്‍ 26ന് വനിതാസുരക്ഷാദിനമായി ആചരിക്കും.