മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം സുപ്രീം കോടതിയിലേക്ക്

single-img
15 November 2014

supreme courtമുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിക്കുന്നു. അണക്കെട്ടിലെ ജലനിരപ്പ് 144 അടി കവിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ഇത് സംബന്ധിച്ച് ശനിയാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനം എടുത്തു. ജലനിരപ്പ് ഉയരന്നുതുമൂലം മുല്ലപ്പെരിയാറിലെ ജനങ്ങള്‍ ആശങ്കയിലാണ്.

പതിമ്മൂന്നു സ്പില്‍വേ ഗേറ്റുകളില്‍ ഒന്ന് ഇപ്പോള്‍ തകരാറിലാണ്. രണ്ടാഴ്ചയായി ഇതു നന്നാക്കാനുള്ള ജോലികള്‍ നടന്നുവരുന്നു. തുലാവര്‍ഷം ശക്തിപ്രാപിക്കുന്നതോടുകൂടി ജലനിരപ്പ് വീണ്ടും ഉയരും. ഇതെല്ലാം ജനങ്ങളില്‍ ആശങ്ക പടര്‍ത്തുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഡാമിലെ ജലനിരപ്പ് കുറച്ചുകൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിനു കത്തയച്ചിരുന്നു.