ശാരദ ചിട്ടിതട്ടിപ്പ് കേസ്; മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം പി കുനാൽ ഘോഷ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു

single-img
14 November 2014

Kunal_Ghosh_Trinamoolശാരദ ചിട്ടിതട്ടിപ്പ് കേസിലെ പ്രതി മുന്‍ തൃണമൂല്‍ എം പി കുനാൽ ഘോഷ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. ഉറക്ക ഗുളിക കഴിച്ചാണ് ഇദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചത്. ഘോഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. താൻ ആത്മഹത്യ ചെയ്യാനായി ഉറക്കഗുളിക കഴിച്ചതായി ഘോഷ് പറഞ്ഞിരുന്നു. തുടർന്ന് ഡോക്ടർ എത്തി പരിശോധിച്ചെങ്കിലും അസ്വാഭാവികതയൊന്നും ശ്രദ്ധയിൽപെട്ടില്ല. എങ്കിലും മുൻ കരുതൽ എന്ന നിലക്കാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അധികൃതർ പറയുന്നു.

ശാരദാ ഗ്രൂപ്പിന്റെ മാധ്യമ വിഭാഗം തലവന്‍ ആയിരുന്നു ഘോഷ്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന അദ്ദേഹത്തെ കേസില്‍പ്പെട്ടതിനെത്തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. ചിട്ടിതട്ടിപ്പ് കേസില്‍ സി ബി ഐ പ്രതിചേര്‍ത്ത ഏക തൃണമൂല്‍ നേതാവാണ് ഘോഷ്.

ഉന്നത രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ളവര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നതോടെ കേസില്‍ സി ബി ഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.