തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ വാട്‌സ് ആപ് വഴി പുറത്തു വിട്ടത് എ.ഡി.ജി.പി പദ്മകുമാറെന്ന് സരിത; പത്മകുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു

single-img
14 November 2014

SARITHA-NAIR-1തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ വാട്‌സ് ആപ്പ് വഴി പുറത്ത് വിട്ടത് സംബന്ധിച്ച് എഡിജിപി കെ. പത്മകുമാറിനെതിരെ സരിതാ എസ് നായര്‍ നല്‍കിയ പരാതി ഡി.ജി.പി എം.എന്‍.കൃഷ്ണമൂര്‍ത്തി അന്വേഷിക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും പത്മകുമാര്‍ പറഞ്ഞു.

പത്മകുമാര്‍ പിടിച്ചെടുത്ത ഫോണുകളിലെ ദൃശ്യങ്ങളാണ് വാട്‌സ് ആപ് വഴി പ്രചരിച്ചതെന്ന് സരിത പറഞ്ഞിരുന്നു. പിടിച്ചെടുത്ത ഏഴ് മൊബൈല്‍ ഫോണുകളില്‍ നാലെണ്ണം മാത്രമാണ് കോടതിയില്‍ ഹാജരാക്കിയത്. ബാക്കിയുള്ള മൂന്ന് ഫോണുകളിലാണ് ദൃശ്യങ്ങളുണ്ടായിരുന്നതെന്നാണ് സരിത വെളിപ്പെടുത്തിയത്.