രാഷ്ട്രപതി കണ്ണട വെയ്ക്കരുതെന്ന് വൃന്ദാവൻ നിവാസികൾ

single-img
13 November 2014

pranabമഥുര: കണ്ണട ധരിക്കരുതെന്ന് രാഷ്ട്രപതിയോട് വൃന്ദാവൻ നിവാസികൾ. മഥുരയിലെ പ്രശസ്തമായ ബങ്കെ ബിഹാരി ക്ഷേത്രം സന്ദർശിക്കാനെത്തുന്ന രാഷ്ട്രപതി പ്രണാബ് മുഖർജിയോട് പ്രദേശവാസികളുടെ അഭ്യർത്ഥനയാണിത്. ക്ഷേത്ര പരിസരത്തുള്ള വാനര ശല്യം കാരണമാണ് പ്രണാബ് മുഖർജിയോട് കണ്ണട ഉപയോഗിക്കാതെ കോണ്ടാക്റ്റ് ലെൻസ് ഉപയോഗിക്കാൻ ആവശ്യപ്പെട്ടത്.

ക്ഷേത്രം സന്ദർശിക്കാനെത്തുന്ന ഭക്തരുടെ കൈയ്യിൽ നിന്നും കണ്ണടയും ആഹാര സാധനങ്ങളും മറ്റും ഞൊടി ഇടയിൽ വാനരന്മാർ മോഷ്ടിക്കാറുണ്ട്. രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി വാനരന്മാരെ നേരിടാൻ വേണ്ടി 10 ലങ്കൂർ കുരങ്ങുകളെ ക്ഷേത്രപരിസരത്ത് സംഘാടകർ നിയോഗിച്ചിട്ടുണ്ട്. ഇന്ത്യയിൽ വാനര ശല്ല്യം കൂടുതലായ പ്രദേശത്ത് ലങ്കൂറുകളെ ഉപയോഗിച്ച് ഇവറ്റകളെ നേരിടാറുണ്ട്. നവംബർ 16 നാണ് രാഷ്ട്രപതിയുടെ സന്ദർശനം.