മയക്കുമരുന്ന് കടത്ത്;ബോളിവുഡ് താരം മമത കുല്‍ക്കര്‍ണി അറസ്റ്റില്‍

single-img
13 November 2014

mamta-kulkarni-height-weight-bra-size-body-measurements-5463769a46a12മയക്കുമരുന്ന് കള്ളക്കടത്ത് കേസില്‍ ബോളിവുഡ് നടി മമതാ കുല്‍ക്കര്‍ണിയെ കെനിയയില്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഭര്‍ത്താവ് വിക്കി ഗോസ്വാമിക്കൊപ്പമാണ് മമതയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. മയക്കുമരുന്ന് കേസില്‍ ദുബൈയില്‍ ജയില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് വിക്കി ഗോസ്വാമിയെ മമത വിവാഹം ചെയ്തത്. അറസ്റ്റ് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

1997ല്‍ മയക്കുമരുന്ന് കടത്തിന് അറസ്റ്റിലായ മമത കുല്‍ക്കര്‍ണിയുടെ ഭർത്താവ് വിക്കിയെ ദുബായ് പോലീസ് 25 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ നല്ലനടപ്പിനെത്തുടര്‍ന്ന് വിക്കിയുടെ ജയില്‍ശിക്ഷ ദുബായ് പോലീസ് 15 വര്‍ഷമായി കുറയ്ക്കുകയും ഇയാള്‍ കഴിഞ്ഞവര്‍ഷം നവംബറില്‍ ജയില്‍മോചിതനാവുകയും ചെയ്തിരുന്നു

തൊണ്ണൂറുകളില്‍ ബോളിവുഡിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന മമത ചന്ദാമാമ എന്ന മലായാള ചിത്രത്തില്‍ ഗാനരംഗത്തിലും അഭിനയിച്ചിട്ടുണ്ട്. ദേവ് ആനന്ദ് ചിത്രമായ സെന്‍സറിലാണ് മമത അവസാനമായി അഭിനയിച്ചത്.