കേന്ദ്രമന്ത്രി മനോഹർ പരീക്കർ എതിരില്ലാതെ രാജ്യസഭയിലേക്ക്

single-img
12 November 2014

pകേന്ദ്ര പ്രതിരോധ മന്ത്രിയായി ചുമതലയേറ്റ മനോഹർ പരീക്കർ അടക്കം പത്തു പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്. ഉത്തർപ്രദേശിൽ നിന്നാണ് പരീക്കർ രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ആകെ പതിനൊന്നു പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. ഇതിൽ ഖമർ അഹമ്മദ് എന്നയാളുടെ പത്രിക തള്ളപ്പെട്ടു. സമാജ്‌വാദി പാർട്ടി(എസ്.പി)​ ജനറൽ സെക്രട്ടറി റാം ഗോപാൽ യാദവ് അടക്കം ആറ് പേർ എസ്.പി ടിക്കറ്റിൽ എതിരില്ലാതെ രാജ്യസഭയിലേക്ക് എത്തുന്നുണ്ട്. നവം.13ന് ഫലം പ്രഖ്യാപിക്കും.