നടി പത്മപ്രിയ വിവാഹിതയായി

single-img
12 November 2014

സുപ്രസിദ്ധ തെന്നിന്ത്യന്‍ നടി പത്മപ്രിയ  വിവാഹിതയായി.  ഇടക്കാലത്ത് സിനിമയില്‍ നിന്നും അവധിയെടുത്ത് ന്യൂയോര്‍ക്കില്‍ ഗവേഷണത്തിന് പോയപ്പോള്‍ കണ്ടെത്തിയ സാമ്പത്തിക സാമൂഹിക ശാസ്ത്രജ്ഞന്‍ ഗുജറാത്ത് സ്വദേശി ജാസ്മിനാണ് വരന്‍. നീണ്ടനാളതെ് പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.

ന്യൂയോര്‍ക്കില്‍ പൊതുഭരണ സംവിധാനത്തിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചു ഗവേഷണം നടത്താനായി സിനിമയില്‍നിന്നു താല്‍ക്കാലികമായി വിട്ടുനിന്ന പത്മപ്രിയ തിരികെയെത്തി ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. ന്യൂയോര്‍ക്കില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജന പദ്ധതികളെക്കുറിച്ചു ഗവേഷണം നടത്തുകയായിരുന്ന ജാസ്മിന്‍ ഇപ്പോള്‍ ഇന്ത്യയില്‍ പോവര്‍ട്ടി ഇറാഡിക്കേഷന്‍ ലാബ് എന്ന സര്‍ക്കാരിതര സംഘടനയില്‍ ജോലിചെയ്യുകയാണ്.

കാഴ്ച എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ ഭരതനാട്യ നര്‍ത്തകിയായ പത്മപ്രിയ തെലുങ്ക്, കന്നഡ, തമിഴ്, ബംഗാളി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.