വൈദ്യുതി പോസ്റ്റുകളില്‍ പരസ്യങ്ങളും ടി.വി. കേബിളുകളും പതിക്കാന്‍ ഇനി സര്‍ക്കാരിന് കാശുനല്‍കണം

single-img
12 November 2014

kerala illegal jumbo rideഅനുമതിയില്ലാതെ വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിച്ചിരിക്കുന്ന പരസ്യബോര്‍ഡുകള്‍, നോട്ടീസുകള്‍, ഫ്‌ളെക്‌സുകള്‍, കേബിളുകള്‍, എഴുത്തുകള്‍ തുടങ്ങിയവയെല്ലാം നീക്കം ചെയ്ത് പരസ്യ ദാത്താകളില്‍ നിന്നും ഫീസ് ഈടാക്കി പരസ്യം പതിക്കാന്‍ തീരുമാനം. ഇതിന്റെ അവകാശം ഇനി ക്ലീന്‍ കേരള കമ്പനിക്കാണ്. ക്ലീന്‍ കേരള കമ്പനിക്കു തുക അടച്ചുമാത്രമേ സ്വകാര്യവ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇനി വൈദ്യുതി പോസ്റ്റുകളില്‍ പരസ്യം പ്രദര്‍ശിപ്പിക്കാനാകൂവെന്ന ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു.

ഇതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ അനുമതിയില്ലാതെ സ്ഥാപിച്ച ഹോര്‍ഡിങ്ങുകള്‍ ഉടന്‍ നീക്കം ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പോസ്റ്റുകള്‍ക്ക് ചുറ്റിലും നിശ്ചിത വലുപ്പത്തില്‍ ക്ലാഡിങ്ങ് സ്ഥാപിച്ച് ആകര്‍ഷകമായി പെയിന്റ് ചെയ്ത് ക്ലീന്‍ കേരള കമ്പനി പരസ്യങ്ങള്‍ക്ക് നല്‍കുകയാണ് ചെയ്യുക. ക്ലീന്‍ മകരള സ്ഥാപിക്കുന്ന ബോര്‍ഡുകളില്‍ പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനു പരസ്യദാതാക്കളില്‍ നിന്ന് ഫീസ് ഈടാക്കി പരസ്യം പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായി നഗരസഭകള്‍ക്കും വൈദ്യുതി വകുപ്പിനും നിശ്ചിത തുക ക്ലീന്‍ കേരള കമ്പനി നല്‍കുകയാണ് ചെയ്യുക.

തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പരസ്യനികുതി കഴിച്ച് വരുന്ന തുകയുടെ 20 ശതമാനമാണ് വൈദ്യുതി വകുപ്പിന് നല്‍കേണ്ടത്. വൈദ്യുതി പോസ്റ്റുകളിലെ അറ്റകുറ്റപ്പണികള്‍ക്ക് തടസ്സമില്ലാത്ത വിധമാണ് ക്ലാഡിങ്ങ് ഘടിപ്പിക്കുക. ഇതുമൂലം പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് പരസ്യത്തില്‍ നിന്നുള്ള വരുമാനം ലഭിക്കുകയും അനാവശ്യ പരസ്യങ്ങള്‍ പോസ്റ്റുകളില്‍ സ്ഥാപിച്ച് നഗരം വികൃതമാക്കുന്ന നടപടി നിര്‍ത്തലാകുമെന്നു സര്‍ക്കാര്‍ കരുതുന്നു.