ബാങ്ക്​ ജീവനക്കാരുടെ പണിമുടക്ക്‌ പൂര്‍ണ്ണം

single-img
12 November 2014

bവിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്​ ബാങ്ക്​ജീവനക്കാരുടെ പണിമുടക്ക്‌ സംസ്ഥാനത്ത്​ പൂര്‍ണ്ണം. ബാങ്ക്​ ജീവനക്കാരുടെ സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ്​ ഫോറം ഓഫ്​ ബാങ്ക്​ യൂണിയന്‍സിന്റെ ആഭിമുഖ്യത്തിലാണ്​ പണിമുടക്ക്‌ . പണി മുടക്കിയ ജീവനക്കാര്‍ ബാങ്ക്​ പരിസരത്ത്​ പ്രതിഷേധ യോഗങ്ങളും പ്രകടനങ്ങളും നടത്തി.

 
കാലാവധി ക‍ഴിഞ്ഞ്​ രണ്ട്​ വര്‍ഷം പിന്നട്ട സേവന വേതന കരാര്‍ പുതുക്കണമെന്നാണ്​ യുണൈറ്റഡ്​ ഫോറം ഓഫ്​ ബാങ്ക്​ യൂണിയന്‍സിന്റെ പ്രധാന ആവശ്യം.

 

പണിമുടക്ക്‌ മൂലം ബാങ്കുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചു. സേവന വേതന പരിഷ്​കരണം സംബന്ധിച്ച അവകാശ പത്രിക 2014 ഒക്ടോബറില്‍ സമര്‍പ്പിച്ചെങ്കിലും ഇന്ത്യന്‍ ബാങ്ക്​ അസ്സോസിയേഷന്‍ നിഷേധാത്മക നിലപാടാണ്​ സ്വീകരിച്ചതെന്ന്​ സംഘടന നേതാക്കള്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ സെക്രട്ടറിയേറ്റ്​ ധര്‍ണ്ണയുള്‍പ്പെടെയുളള വിവിധ പ്രക്ഷോഭ പരിപാടികള്‍ നടത്താന്‍ ബാങ്ക്​ ജീവനക്കാരുടെ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്​.