മദ്യലഹരിയിൽ പോലീസുകാരൻ തോക്കു ചൂണ്ടി യുവതിയെ കൊണ്ട് മണിക്കൂറുകളോളം നൃത്തം ചെയ്യിച്ചു; നർത്തകിയ്ക്ക് നേരെ നോട്ടഭിഷേകവും

single-img
12 November 2014

up_cop1മദ്യലഹരിയിൽ പോലീസുകാരൻ നർത്തകിയുടെ നേരെ തോക്ക് ചൂണ്ടി മണിക്കൂറുകളോളം നൃത്തം ചെയ്യിച്ചു, കൂട്ടത്തിൽ പോലീസുകാരൻ നർത്തകിയ്ക്ക് നേരെ നോട്ടഭിഷേകവും നടത്തി. യുപിയിലെ ഷാഹ്ജാൻപൂരിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രി ഷൈലേന്ദ്ര ശുക്ലയെന്ന പോലീസ് കോൺസ്റ്റബിൽ സംസ്കാരിക പരിപാടി നടക്കുന്ന സ്റ്റേജിലേക്ക് കയറി നർത്തകിക്ക് നേരെ നിറതോക്കു ചൂണ്ടിയ ശേഷം നൃത്തം ചെയ്യാൻ ആവശ്യപ്പെട്ടത്.

up_copപോലീസുകാരന്റെ ഭീഷണിയിൽ യുവതി മണിക്കൂറുകളോളം നൃത്തം ചെയ്യുകയായിരുന്നു. അതേ സമയം പോലീസുകാരന്റെ കൈവശമുണ്ടായിരുന്ന 30,000 രൂപ നർത്തകിയ്ക്ക് നേരെ പറത്തുകയും ചെയ്തു. മദ്യലഹരിയിലായിരുന്ന പോലീസുകാരൻ നൂറിന്റേയും അഞ്ഞൂറിന്റേയും നോട്ടുകൾ കൊണ്ടാണ് അഭിഷേകം നടത്തിയത്. സംഭവം വിവാദമായതോടെ ഇദ്ദേഹത്തെ സസ്പെന്റു ചെയ്ത ശേഷം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.