തമിഴ്‌നാട്ടില്‍ ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ചില്‍ കാക്കി ട്രൗസറിനും ദണ്ഡിനും നിരോധനം; നിരോധനം ലംഘിച്ച 2500 പ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയില്‍

single-img
11 November 2014

India RSSതമിഴ്‌നാട്ടില്‍ ആര്‍.എസ്.എസിന്റെ റൂട്ട് മാര്‍ച്ചിനോടനുബന്ധിച്ച്2500ഓളം പേര്‍ അറസ്റ്റില്‍. ആര്‍.എസ്.എസ് സംഘടിപ്പിച്ച റൂട്ട് മാര്‍ച്ചില്‍ കാക്കി നിക്കറും ദണ്ഡും ഉപയോഗിക്കരുതെന്നായിരുന്നു തമിഴ്‌നാട് സംസ്ഥാന ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. മറ്റ് മത വിഭാഗങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള മുദ്രാവാക്യങ്ങള്‍ ഉപയോഗിക്കരുതെന്ന് മദ്രാസ് ഹൈക്കോടതിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം ലംഘിച്ച പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കന്യാകുമാരി ജില്ലയിലെ തക്കലയില്‍ 1300 പേരെയും മാര്‍ത്താണ്ഡത്ത് 727 പേരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൂത്തുക്കുടിയില്‍ 199 പേരെയും തിരുനെല്‍വേലിയില്‍ 158 പേരെയും തെങ്കാശിയില്‍ 240 പേരെയും പോലീസ് അറസ്റ്റ് ചെയ്തു.

റൂട്ട് മാര്‍ച്ചിന് സംസ്ഥാനമൊട്ടാകെ തുടക്കത്തില്‍ പോലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ആര്‍.എസ്.എസ് നേതൃത്വം കോടതിയില്‍ പോയി അനുമിതി മനടിയെടുത്തു. അതിനുശേഷമാണ് റൂട്ട് മാര്‍ച്ച് യൂണിഫോം അണിഞ്ഞു വേണ്ട എന്ന് ആഭ്യന്തരവകുപ്പ് നിര്‍ദ്ദേശിച്ചത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദര്‍ രാജനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.