10 ദിവസത്തെ വിദേശ പര്യടനത്തിനായി പ്രധാനമന്ത്രി ഇന്ന് യാത്രതിരിക്കും

single-img
11 November 2014

BN-ET154_modi09_G_20140928125545പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 10 ദിവസം നീളുന്ന വിദേശ പര്യടനം ഇന്നാരംഭിക്കും. മ്യാന്‍മര്‍, ഓസ്‌ട്രേലിയ, ഫിജി എന്നീ രാജ്യങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കും. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയിനില്‍ നടക്കുന്ന ജി 20 രാജ്യങ്ങളുടെ സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

മ്യാന്‍മറില്‍ ആസിയാന്‍ രാജ്യങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷമാണു പ്രധാനമന്ത്രി ഓസ്‌ട്രേലിയയിലേക്കു പോവുക. സമ്മേളനത്തിനുശേഷം ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സ്വീകരണപരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നതിനൊപ്പം പ്രധാനമന്ത്രി ടോണി ആബട്ടുമായി ഉഭയകക്ഷിചര്‍ച്ചയും നടത്തും.