മഹാരഷ്ട്ര അസംബ്ലിയിൽ വിദർഭ അനുകൂല മുദ്രാവാക്യം വിളിച്ച എം.എൽ.എമാർക്ക് സ്പീക്കറുടെ താക്കീത്

single-img
11 November 2014

vidhanമഹാരഷ്ട്ര അസംബ്ലിയിൽ വിദർഭ അനുകൂല മുദ്രാവാക്യം വിളിച്ച എം.എൽ.എമാരെ പ്രോട്ടേം സ്പീക്കർ താക്കീത് ചെയ്തു. സ്പീക്കർ ജീവ പാണ്ഡു ഗവിറ്റാണ് എം.എൽ.എമാരെ താക്കീത് ചെയ്തത്. ഇത് അഖണ്ഡ മഹാരഷ്ട്രയുടെ അസംബ്ലിയാണെന്നും ഇവിടെ പ്രദേശിക മുദ്രാവാക്യങ്ങൾ മുഴക്കാൻ പാടില്ലെന്നും സ്പീക്കർ പറഞ്ഞു. ഈ തെറ്റ് ആവർത്തിക്കുന്ന എം.എൽ.എമാരെ അറിയിപ്പില്ലാതെ തന്നെ സസ്പെന്റ് ചെയ്യുമെന്ന് ഗവിറ്റ് അറിയിച്ചു. നേരത്തെ സേന നേതാവ് ഉദ്ദവ്താക്കറെ സംഭവത്തെ ചൂണ്ടിക്കാട്ടി സ്പീക്കർക്ക് കാത്തയച്ചിരുന്നു.