ഇന്റര്‍നെറ്റ് ലോകത്തെ അത്ഭുതമായി സെലീനാഗോമസ്; സെലീനയുടെ ഗാനം നാലുദിവസം കൊണ്ട് കണ്ടത് 14 കോടിയിലധികം ജനങ്ങള്‍

single-img
10 November 2014

selena-gomezഅമേരിക്കന്‍ പോപ്പ് താരം സെലീന ഗോമസിന്റെ പുതിയ ഗാനം ദ ഹാര്‍ട്ട് വാണ്ട് വാട്ട് ഇറ്റ് വാണ്ട്‌സ് പുറത്തിറങ്ങി നാല് ദിവസംകൊണ്ട് സൃഷ്ടിച്ചത് റിക്കോര്‍ഡുകളാണ്. ഇത്രയും കുറച്ച് ദിവസം കൊണ്ട് ഏകദേശം 14 കോടിയില്‍ അധികം ആളുകളാണ് ഗാനം യുട്യൂബിലൂടെ കണ്ടിരിക്കുന്നത്. യുട്യൂബിലെ ട്രെന്‍ഡിങ് വീഡിയോകളില്‍ രണ്ടാം സ്ഥാനത്താണ് ദ ഹാര്‍ട്ട് വാണ്ട് വാട്ട് ഇറ്റ് വാണ്ട്‌സ് എന്ന ഗാനം.

സെലീനയുടെ രണ്ടാമത്തെ ആല്‍ബം ഫോര്‍ യൂവിലെ ഗാനമാണ് ദ ഹാര്‍ട്ട് വാണ്ട് വാട്ട് ഇറ്റ് വാണ്ട്‌സ്.
ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചും പ്രണയം തകര്‍ന്നതിനെക്കുറിച്ചുമാണ് ദ ഹാര്‍ട്ട് വാണ്ട് വാട്ട് ഇറ്റ് വാണ്ട്‌സ് പറയുന്നത്. ബീബറിന്റേയും സെലീനയുടെയും പ്രണയ തകര്‍ച്ചയെക്കുറിച്ചാണ് ഗാനത്തിന്റെ വരികള്‍ എന്നാണ് നിരൂപകര്‍ പറയുന്നത്. ബ്ലാക്ക് ആന്റ് വൈറ്റിലുള്ള വീഡിയോയും ഗാനത്തിന്റെ വരികളും പ്രണയവും വിരഹവും നിറഞ്ഞവയാണ്.

അന്റോണിയ ആര്‍മറ്റോ, ടിം ജെയിംസ്, ഡേവിഡ് ജോസ്റ്റ്, സെലീന ഗോമസ് എന്നിവര്‍ ചേര്‍ന്നാണ് ആല്‍ബത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. അമേരിക്കയിലെ പ്രശസ്ത റിക്കാഡ് പ്രൊഡക്ഷന്‍ ടീമായ റോക്ക് മാഫിയയാണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്.