ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് :ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

single-img
10 November 2014

iഡിസംബര്‍ നാലിന് ഓസ്‌ട്രേലിയയില്‍ തുടങ്ങുന്ന ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ധോണിക്ക് പകരം ആദ്യ ടെസ്റ്റില്‍ വീരാട് കോഹ്‌ലി ഇന്ത്യയെ നയിക്കും . ഏറെക്കാലത്തിന് ശേഷം സുരേഷ് റെയ്‌നയ്ക്കും ഓജയ്ക്കും ടീമിലിടം കിട്ടി.

 

ശ്രീലങ്കയ്‌ക്കെതിരെ കൊല്‍ക്കത്തയിലും (നവംബര്‍ 13) റാഞ്ചിയിലും (നവംബര്‍ 16)നടക്കുന്ന അവസാന രണ്ട് ഏകദിനത്തിനുള്ള ടീമിനേയും ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

 

ടെസ്റ്റ് ടീം:
എം.എസ്. ധോണി (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍, മുരളി വിജയ്, കെ.എല്‍. രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ, സുരേഷ് റെയ്‌ന, വൃദ്ധിമാന്‍ സാഹ, നമാന്‍ ഓജ, ആര്‍. അശ്വിന്‍, കരണ്‍ ശര്‍മ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷാമി, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, വരുണ്‍ ആരോണ്‍

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ടീം:

വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ, അമ്പാട്ടി റായിഡു, സുരേഷ് റെയ്‌ന, റോബിന്‍ ഉത്തപ്പ, അക്ഷര്‍ പട്ടേല്‍, കരണ്‍ ശര്‍മ, ആര്‍. അശ്വിന്‍, ഉമേഷ് യാദവ്, ധവാല്‍ കുല്‍ക്കര്‍ണി, സ്റ്റുവാര്‍ട്ട് ബിന്നി, വിനയ് കുമാര്‍, കേദാര്‍ ജാദവ്