ആറ് യുവാക്കള്‍ കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്ന് 27കാരിയുടെ പരാതി; സംഭവം നടന്ന സമയം യുവതി പ്രതിയെന്ന് പറഞ്ഞ ആള്‍ക്കൊപ്പം തിയേറ്ററില്‍ സിനിമ കാണുന്ന യുവതിയെ പോലീസ് സി.സി കാമറിയില്‍ നിന്നും പൊക്കി

single-img
10 November 2014

CCതാന്‍ മാനഭംഗത്തിന് ഇരയായെന്ന യുവതിയുടെ പരാതി പോലീസ് അന്വേഷണത്തില്‍ കള്ളമാണെന്ന് തെളിഞ്ഞു. തന്നെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്ന് പറഞ്ഞ പ്രതികളിലൊരാള്‍ക്കൊപ്പം തിയേറ്ററില്‍ ഇരുന്ന് സനിമകാണുന്ന രംഗം സി.സി.ടി.വി പോലീസിന് കാണിച്ചുകൊടുത്തു. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് യുവതിയും ഭര്‍ത്താവും ചേര്‍ന്നൊരുക്കിയ പീഡന നാടകം അങ്ങനെ കള്ളമാണെന്ന് തെളിഞ്ഞു.

തിരുവാര്‍പ്പ് സ്വദേശിനിയായ 27 കാരിയുടെ പരാതിയാണു പോലീസ് അന്വേഷണത്തില്‍ കള്ളമെന്നു തെളിഞ്ഞത്. കഴിഞ്ഞ 18ന് ഓട്ടോറിക്ഷയിലെത്തിയ ആറോളം പേര്‍ തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്ന് യുവതി കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതോടെയാണു കൂട്ടമാനഭംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിയില്‍ പ്രതികളില്‍ മൂന്നുപേരെ അറിയാമെന്നും മറ്റുള്ളവരെ കണ്ടാല്‍ അറിയാമെന്നുമാണ് പറഞ്ഞിരുന്നത്.

താന്‍ ജില്ലാ ആശുപത്രിയില്‍നിന്നും മടങ്ങുമ്പോള്‍ രാത്രി 7.30 ന് പടുത ഉപയോഗിച്ച് വശം മറച്ച ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി അയ്മനം കല്ലുമടയ്ക്കു സമീപം എത്തിച്ചശേഷം കൂട്ടമാനഭംഗത്തിന് ഇരയാക്കുകയും പിന്നീട് വീടിനു സമീപം കൊണ്ടു വിട്ടെന്നുമായിരുന്നു യുവതി പരാതിയില്‍ പറഞ്ഞിരുന്നത്. പാരാതിയില്‍ പോലീസ് കേസെടുത്തെന്ന് അറിഞ്ഞതോടെ പ്രതിസ്ഥാനത്തുള്ളവര്‍ ഒളിവില്‍ പോകുകയായിരുന്നു. എന്നാല്‍ പ്രതികളുമായി ബന്ധമുള്ള ഒരു ഓട്ടോെ്രെഡവറെ പോലീസ് ചോദ്യം ചെയ്തതില്‍ നിന്നാണു ഈ കേസിന് തുമ്പുണ്ടായത്.

യുവതിയെ തന്റെ ഓട്ടോയില്‍ സംഭവം നടന്ന ദിവസം പ്രതികളിലൊരാളുടെ കൂടെ നഗരത്തിലെ തിയറ്ററിനു സമീപം കൊണ്ടു ചെന്നിറക്കിയതായി ഇയാള്‍ വെളിപ്പെടുത്തി. തുടര്‍ന്ന് പോലീസ് തീയേറ്ററിലെ സി.സി. ടി.വി. ദൃശ്യം പരിശോധിച്ചതില്‍ നിന്നും വൈകിട്ട് 6.15 മുതല്‍ രാത്രി ഒമ്പതുവരെ യുവതി തുയറ്ററിനുള്ളില്‍ തന്നെയുണ്ടായിരുന്നതായി ബോധ്യപ്പെട്ടു. മാത്രമല്ല പ്രതിസ്ഥാനത്തു പറഞ്ഞിരുന്നയാളും യുവതിയും വളരെ അടുത്തിടപഴുകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി. തുടര്‍ന്ന് യുവതിയെയും ഭര്‍ത്താവിനെയും പോലീസ് സ്‌റ്റേഷനിലേക്കു വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയായിരുന്നു.

പ്രതികളില്‍ ഒരാളോട് യുവതിയുടെ ഭര്‍ത്താവിനുള്ള വ്യക്തിവൈരാഗ്യവും കൂട്ടത്തില്‍ സാമ്പത്തികലാഭവും ലക്ഷ്യമിട്ട് തെറ്റായ പരാതി നല്‍കുകയായിരുന്നുവെന്നു ബോധ്യപ്പെട്ടു. എന്നാല്‍ പ്രതികള്‍ ഇവര്‍ക്കെതിരേ പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നു പോലീസ് അറിയിച്ചിട്ടുണ്ട്.