12 കാരിയെ അജ്‌ഞാതര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു, ചുറ്റികയ്‌ക്ക് തല അടിച്ചു തകര്‍ത്തു

single-img
9 November 2014

gang-rape_ദസറാ ആഘോഷം കാണാനായി സഹോദരിക്കൊപ്പം പോയ 12 കാരിയെ അജ്‌ഞാതര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌ത ശേഷം ചുറ്റികയ്‌ക്ക് തല അടിച്ചു തകര്‍ത്തു. കുട്ടി മരിച്ചോ എന്നറിയാന്‍ സിഗററ്റ്‌ കൊണ്ടു പൊള്ളിക്കുകയും ചെയ്‌തു. ഇന്‍ഡോറിലെ സാഗറിലാണ്‌ ക്രൂര സംഭവം നടന്നത്‌.

 

ഒക്‌ടോബര്‍ 3 ന്‌ അഞ്ചുവയസ്സുള്ള സഹോദരിക്കൊപ്പം ദസറാ ആഘോഷം കാണാനായി പോയ പെണ്‍കുട്ടിയെ രണ്ടു ബൈക്കുകളിലായി എത്തിയ സംഘം തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ചെറിയ പെണ്‍കുട്ടി പോലീസിനോട്‌ സംഭവം പറയുകയും പോലീസ്‌ സ്‌ഥലത്തെത്തി നടത്തിയ തെരച്ചിലില്‍ പെണ്‍കുട്ടി രക്‌തത്തില്‍ കുളിച്ചു കിടക്കുന്നത്‌ കണ്ടെത്തുകയും ചെയ്‌തു.

 

പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ ഇരയെ ഭോപ്പാലിലെ ആശുപത്രിയിലേക്ക്‌ റഫര്‍ ചെയ്‌തിട്ടുണ്ട്‌. അതേസമയം പെണ്‍കുട്ടിയുടെ നില ഇതുവരെയ്‌ക്കും മോശമായി തുടരുകയാണ്‌.