കേന്ദ്രമന്ത്രിസഭാ പുനഃസംഘടന: പുതിയ മന്ത്രിമാര്‍ ഇന്ന് ഉച്ചയ്​ക്ക്‌ സത്യപ്രതിജ്ഞ ചെയ്യും

single-img
9 November 2014

modiകേന്ദ്രമന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി പുതിയ മന്ത്രിമാര്‍ ഇന്ന് ഉച്ചയ്​ക്ക്‌ സത്യപ്രതിജ്ഞ ചെയ്യും.20 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. മഹാരാഷ്ട്രയിലെ പ്രശ്‌നം പരിഹരിക്കാതെ കേന്ദ്ര മന്ത്രിസഭയിലേക്ക് പുതിയ മന്ത്രിയെ നിര്‍ദ്ദേശിക്കില്ലെന്ന് ശിവസേന നിലപാടെടുത്തതോടെ തര്‍ക്കം പരിഹരിക്കാന്‍ ദില്ലിയില്‍ ചര്‍ച്ചകള്‍ തുടങ്ങി.

 
അതുകൊണ്ടുതന്നെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് ശിവസേന പ്രതിനിധി വിട്ടുനില്‍ക്കാനും സാധ്യതയുണ്ട്. അനില്‍ ദേശായിയാണ് ശിവസേനയുടെ പ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ളത്. മഹാരാഷ്ട്രയിലെ സഖ്യം സംബന്ധിച്ച് ആദ്യം ധാരണയുണ്ടാകണമെന്നാണ് ശിവസേനയുടെ ആവശ്യം.17 ബി.ജെ.പി നേതാക്കള്‍ക്ക് ഇതിനകം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ക്ഷണം കിട്ടി.

 
മനോഹര്‍ പരീക്കര്‍ പ്രതിരോധ മന്ത്രിയാകും. മുക്താര്‍ അബ്ബാസ് നഖ് വി, അജയ് താന്ത, മോഹന്‍ കുണ്ടാഡാരിയ, ബംഗാരു ദത്താത്രയ, ഗായകന്‍ ബാബുല്‍ സുപ്രിയോ, മഹേഷ് ജോഷി, രാംകൃപാല്‍ യാദവ്, വിജയ് സാമ്പ്‌ല, ചൗരധരി വീരേന്ദ്ര സിംഗ് തുടങ്ങിയവര്‍ക്ക് ക്ഷണം കിട്ടി. ജെ.പി.നദ്ദ, ഹന്‍സ് രാജ് അഹീര്‍ , വൈ.എസ്.ചൗധരി തുടങ്ങിയവരും മന്ത്രിസഭയില്‍ എത്തിയേക്കും.

 
കേന്ദ്ര മന്ത്രിസഭയില്‍ ഇതുവരെ പ്രാതിനിധ്യം കിട്ടാതിരുന്ന ചില സംസ്ഥാനങ്ങള്‍ക്ക് ഈ വികസനത്തോടെ അത് നല്‍കാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നത്. അതേ സമയം കേരളത്തില്‍ നിന്ന് ഇത്തവണയും ആരെയും ഉള്‍പ്പെടുത്തുന്നില്ല.