ദിലീപ് ചിത്രത്തിൽ നിക്കി ഗൽറാണി

single-img
8 November 2014

niki1983 എന്ന ചിത്രത്തിലൂടെ മലയാളിക്ക് പ്രിയങ്കരിയായി മാറിയ നടി നിക്കി ഗൽറാണി ദിലീപ് ചിത്രത്തിൽ. ഇവൻ മര്യാദരാമനാണ് എന്ന് ആണ് ചിത്രത്തിന്റെ പേര് .

ചിത്രത്തിന്റെ ഷൂട്ടിംഗ് പളനിയിൽ വച്ചാണ് നടക്കുന്നത്. 1983യുടെ ഗാനരംഗങ്ങളുടെ ചിത്രീകരണം ഇവിടെ വച്ച് നടന്നിട്ടുണ്ട്. വളരെ തിരക്കേറിയ ഷെഡ്യൂളുകളാണ് ഇവിടെയുള്ളത്. അതേസമയം എല്ലാവരും നല്ല ചുറുചുറുക്കോടെയാണ് ജോലി ചെയ്യുന്നത്. താൻ ഇതു വരെ കണ്ടതിൽ വച്ച് ഏറ്റവും ഉല്ലാസവാനായ നടനാണ് ദിലീപ്. അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നത് വളരെ രസകരമാണ്; താരം പറയുന്നു.

 

1983, വെള്ളിമൂങ്ങ തുടങ്ങിയ ചിത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഇവൻ മര്യാദരാമനിൽ നിക്കി അവതരിപ്പിക്കുന്നത്. വിദേശത്ത് പഠനം പൂർത്തിയാക്കി സ്വദേശമായ കേരളത്തിൽ തിരിച്ചെത്തുന്ന പെൺകുട്ടിയുടെ വേഷമാണ് നിക്കിയുടേത്.

 

തന്റെ പ്രായത്തിലുള്ള കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നതിലുള്ള സന്തോഷത്തിലാണ് താരം. ആദ്യ ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് തനിക്ക് ഭാഷ വളരെ ബുദ്ധിമുട്ടായിരുന്നെങ്കിലും ഇപ്പോൾ തനിക്ക് മലയാളം കേട്ടാൽ മനസിലാകുമെന്ന് നിക്കി വ്യക്തമാക്കി.
ജനുവരിയിൽ ആരംഭിക്കുന്ന ഒരു മലയാളം ചിത്രത്തിലേക്ക് താൻ കരാർ ഒപ്പിട്ടിട്ടുണ്ടെന്നും ഇതേപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവിടാറായിട്ടില്ലെന്നും താരം വ്യക്തമാക്കി.