മുൻ ഭാര്യയോടുള്ള ദേഷ്യത്തിൽ ആന്ദ്രേ അഗാസി വിമ്പിള്‍ഡണ്‍ കപ്പ്‌ അടക്കമുളള ട്രോഫികളെ തല്ലി തകർത്തു

single-img
8 November 2014

Brooke-Shields-Andre-Agassi-ന്യൂയോര്‍ക്ക്‌:  ആന്ദ്രേ അഗാസി മുൻ ഭാര്യയോടുള്ള ദേഷ്യത്തിൽ തന്റെ വിമ്പിള്‍ഡണ്‍ കപ്പ്‌ അടക്കമുളള ട്രോഫികളെല്ലാം തല്ലിയുടച്ചുവെന്ന്‌ മുന്‍ ഭാര്യയും ഹോളിവുഡ്‌ താരവുമായ ബ്രൂക്ക്‌ ഷീല്‍ഡിന്റെ വെളിപ്പെടുത്തൽ. തന്റെ സെക്‌സിയായുള്ള  അഭിനയം കണ്ട്‌ അസൂയമൂത്താണ്‌ ലോകപ്രശസ്‌ത ടെന്നിസ്‌ താരം അഗാസി ഇതെല്ലാം കാട്ടിക്കൂട്ടിയതെന്നും ഷീല്‍ഡ്‌ തന്റെ ഓര്‍മ്മക്കുറുപ്പിൽ പറയുന്നു.

1995 ല്‍ ‘ഫ്രണ്ട്‌സ്’ എന്ന അമേരിക്കന്‍ സിറ്റ്‌കോമില്‍ അതിഥി താരമായി അഭിനയിച്ചിരുന്നപ്പോഴാണ് സംഭവം നടന്നത്. മാറ്റ്‌ ലീ ബ്ലാങ്ക്‌ അവതരിപ്പിച്ച കഥാപാത്രവുമായി ഷീല്‍ഡ്‌ അടുത്തിഴകുന്ന രംഗമാണ്‌ കുഴപ്പമായത്‌. ഈ രംഗമായപ്പോഴേക്കും തന്നെ വിഡ്‌ഡിയാക്കരുതെന്ന്‌ പറഞ്ഞ അഗാസി ലാസ്‌ വേഗാസിലെ വീട്ടിലേക്ക്‌ മടങ്ങി.

വീട്ടിലെത്തിയ അഗാസി വിമ്പിള്‍ഡണ്‍ കപ്പ്‌ ഉള്‍പ്പെടെ തനിക്കു ലഭിച്ച എല്ലാ സമ്മാനങ്ങളും തല്ലിതകര്‍ത്തു. താന്‍ തെറ്റൂ ചെയ്‌തെന്ന നിലപാടായിരുന്നു അഗാസിയുടേതെന്നും ഷീല്‍ഡ്‌ തന്റെ ‘ദെയര്‍ വാസ്‌ എ ലിറ്റില്‍ ഗേള്‍: ദ റിയല്‍ സ്‌റ്റോറി ഓഫ്‌ മദര്‍ ആന്‍ഡ്‌ മി’ എന്ന പുസ്‌തകത്തില്‍ പറയുന്നു. 1999 ല്‍ അഗാസിയും ബ്രൂക്ക്‌ ഷീല്‍ഡും വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു.