കലാപ ശ്രമം; തെക്കൻ ഡെൽഹിയിൽ പള്ളിയിൽ പന്നിയിറച്ചി കണ്ടെത്തി; പ്രദേശത്തെ ഹിന്ദുക്കളും മുസ്ലീങ്ങളും ഒന്നിച്ചെത്തി പോലീസിൽ പരാതി നൽകി

single-img
7 November 2014

India Ramadanഡെൽഹി: ത്രിലോക്പൂരിക്കും ബവാനക്കും പിന്നാലെ ഒഖ്ലയിലും കലാപ ശ്രമം. തെക്കൻ ഡെൽഹിയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ഒഖ്ലയിലെ ജുമ:ആ മസ്ജിദിനു മുന്നിൽ പന്നിയിറച്ചി കണ്ടെത്തി. പ്രഭാത നമസ്കാരത്തിന് എത്തിയവരാണ് പള്ളി മുറ്റത്ത് പന്നിയിറച്ചി കണ്ടെത്തിയത്. ജനങ്ങൾ പ്രശ്നം ഏറ്റെടുക്കും മുമ്പ് ബന്ധപ്പെട്ടവർ പോലീസിനെ അറിയിച്ചു. പോലീസിൽ പരാതിപ്പെടാൻ പ്രദേശവാസികളായ ഹിന്ദുക്കളും മുസ്ലീങ്ങളും ഒന്നിച്ച് സ്റ്റേഷനിലെത്തിയെത് ശ്രദ്ധേയമായി.

ഉടൻ തന്നെ ജനങ്ങൾ ഒത്തു ചേർന്ന് സമാധാന കമ്മിറ്റി രൂപീകരിച്ചു. കഴിഞ്ഞ ദിവസം ഇതേ പ്രദേശത്ത് ഖുർ-ആൻ നിന്ദിച്ചതായി പറയപ്പെടുന്നു. ചില തല്പരകക്ഷികൾ ചേർന്ന് കലാപം സൃഷ്ടിക്കാനുള്ള ഗൂഢശ്രമം നടക്കുന്നതായി പ്രദേശവാസികൾ ആരോപിക്കുന്നു. ഇരുമതത്തിൽ പെട്ടവരും സംയമനം പാലിക്കുന്നതിനാലാണ് പ്രശ്നങ്ങൾ ഉണ്ടാകാത്തതെന്നും.

പ്രദേശത്തെ ആരാധനാലയങ്ങളിൽ പോലീസ് കാവൽ ഏർപ്പെടുത്തണമെന്നും സമാധാന കമ്മിറ്റി ആവശ്യപ്പെട്ടു. അടുത്ത ഫെബ്രുവരിയിൽ ഡെൽഹിയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. സംഭവത്തിൽ പ്രതിപക്ഷ പാർട്ടികൾ ബിജെപിയെ കുറ്റപ്പെടുത്തി.