മമ്മൂട്ടി നായകനായെത്തുന്ന വര്‍ഷം ഇന്ന് തിയറ്ററുകളില്‍

single-img
6 November 2014

vരഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തുന്ന വര്‍ഷം ഇന്ന് തിയറ്ററുകളില്‍ . വേണു എന്ന സാധാരണക്കാരന്റെ ജീവിത മൂഹൂര്‍ത്തങ്ങള്‍ പ്രമേയമായെത്തുന്ന ചിത്രത്തില്‍ ആശാ ശരത്ത് ആണ് നായിക. ടി.ജി രവി, ഇര്‍ഷാദ്, സുധീര്‍ കരമന, മംമത മോഹന്‍ദാസ്, സരയു, സജിത മഠത്തില്‍, പ്രജ്വവല്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു സിനിമയുടെ ഓഡിയോ റിലീസ് ഇന്റര്‍നെറ്റ് വഴി തത്സമയം സംപ്രേഷണം ചെയ്തു എന്ന പ്രത്യേകതയും വര്‍ഷത്തിനാണ്.