കുട്ടനാട് പാക്കേജ് അവസാനിച്ചതായി കേന്ദ്രകൃഷിമന്ത്രി സ്ഥിരീകരിച്ചു

single-img
6 November 2014

kuകുട്ടനാട് പാക്കേജ് അവസാനിച്ചതായി കേന്ദ്രകൃഷിമന്ത്രി രാധാമോഹൻ സിംഗ് സ്ഥിരീകരിച്ചു.കുട്ടനാട് പാക്കേജ് പദ്ധതി പ്രവർത്തനങ്ങളുടെ ധനസഹായം കേന്ദ്ര സർക്കാർ അവസാനിപ്പിച്ചതായി നേരത്തെ സൂചനകളുണ്ടായിരുന്നു. പാർലമെന്റിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന് ഉത്തരമായാണ് കേന്ദ്ര കൃഷി മന്ത്രി മുന്പ് ഈ കാര്യം അറിയിച്ചത്.

 

2012 ജൂലൈയിൽ തന്നെ പദ്ധതി അവസാനിപ്പിച്ചതായിരുന്നു റിപ്പോർട്ട്.   അടിസ്ഥാന സൗകര്യവികസനത്തിന് മറ്റ് പദ്ധതികളിൽ നിന്ന് പണം വിനിയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.പാക്കേജ് പദ്ധതി പ്രവർത്തനങ്ങൾ വൈകുന്നതിനെ പറ്റി സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടില്ലെന്നും കൃഷിമന്ത്രാലയം നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നു.